നിരോധനാജ്ഞ ക്രമസമാധാനം ഉറപ്പാക്കാൻ; ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​റി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​ന് മു​മ്പു​ത​ന്നെ ഡ​ൽ​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് ഡ​ൽ​ഹി പൊ​ലീ​സ് സു​പ്രീം​കോ​ട​തി​യി​ൽ. ആ​ഗ​സ്റ്റ് 20നും ​അ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​മാ​യി പു​റ​പ്പെ​ടു​വി​ച്ച നി​രോ​ധ​നാ​ജ്ഞ ഉ​ത്ത​ര​വു​ക​ളി​ൽ ഒ​രെ​ണ്ണം സെ​പ്റ്റം​ബ​ർ 26 മു​ത​ൽ ന​വം​ബ​ർ 24 വ​രെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​താ​ണ്. ജൂ​ലൈ 20ന് ​നീ​റ്റ്-​യു.​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക്കെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ന്യൂ​ഡ​ൽ​ഹി ജി​ല്ല​യി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും പൊ​ലീ​സ്‍ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത​മാ​യി നോ​ട്ടീ​സ​യ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 60 ദി​വ​സ​ത്തെ പ​ര​മാ​വ​ധി കാ​ലാ​വ​ധി നി​ശ്ച​യി​ച്ചാ​ണ് ഈ ​ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി, രാ​ഷ്ട്ര​പ​തി ഭ​വ​ൻ, പാ​ർ​ല​മെ​ന്റ്, വി​ദേ​ശ എം​ബ​സി​ക​ൾ, ജ​ന്ത​ർ മ​ന്ത​ർ തു​ട​ങ്ങി​യ സു​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കൊ​ണാ​ട്ട് പ്ലേ​സ്, തു​ഗ്ല​ക്ക് റോ​ഡ്, പാ​ർ​ല​മെ​ന്റ് സ്ട്രീ​റ്റ്, ചാ​ണ​ക്യ​പു​രി, ബാ​ര​ക്ക​മ്പ, സ​ഫ്ദ​ർ​ജ​ങ് എ​ൻ​ക്ലേ​വ്, ഡി​ഫ​ൻ​സ് കോ​ള​നി എ​ന്നീ പൊ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് നി​രാ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നും​ പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Prohibitory Orders to Ensure Law and Order: Delhi Police to Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.