'കൃഷി ഭവൻ സമുച്ചയത്തിന് മുമ്പേ നിലനിന്നത് മസ്ജിദ്'; ഖദീമി മസ്ജിദ് പൊളിക്കാനുള്ള നീക്കത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി

ന്യൂഡൽഹി: ഡൽഹി കൃഷി ഭവൻ വളപ്പിലെ നൂറ്റാണ്ട് പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് (ജി.ഐ.എച്ച്) വൈസ് പ്രസിഡന്റ് മാലിക്​ മുഅ്​തസിം ഖാൻ. സർക്കാരുകളുടെ പബ്ലിക് പ്രോപ്പർട്ടിയുടെ മതേതര സ്വഭാവത്തിന് മസ്ജിദ് എതിരാണെന്ന വാദം തെറ്റാണെന്നും ഇത് ഭരണകൂടത്തിന്റെ വർഗീയ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.


Full View

കൃഷി ഭവൻ സമുച്ചയം നിർമ്മിക്കുന്നതിന് മുൻപ് തന്നെ അവിടെ നിലവിലുണ്ടായിരുന്നതാണ് ഖദീമി മസ്ജിദ്. മസ്ജിദിന് ചുറ്റുമാണ് സർക്കാർ ഓഫീസുകൾ ഉയർന്നുവന്നത്. 1970-ലെ വഖഫ് വിജ്ഞാപനവും 1940-ലെ കരാറും ഇവിടെ പ്രാർത്ഥന നടത്താനുള്ള അനുമതി വ്യക്തമാക്കുന്നുണ്ട്. ഈ ചരിത്ര സത്യങ്ങളെയും നിയമപരമായ വശങ്ങളെയും അവഗണിച്ച് വികസന പദ്ധതികളുടെ പേരിൽ പള്ളി ഏകപക്ഷീയമായി ഒഴിവാക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും ഒരുപോലെ കാണുക എന്നതാണ്. സർക്കാർ ഓഫീസുകളിലും പൊതുപരിപാടികളിലും ഭൂമിപൂജ, ഹോമം തുടങ്ങിയ വിവിധ രീതിയിലുള്ള മതപരമായ ചടങ്ങുകളും ചിഹ്നങ്ങളും സാധാരണയായി ഉപയോഗിക്കാറുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ലഭിക്കുന്ന മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യം തടയാൻ സർക്കാരിന് അവകാശമില്ല. ഡൽഹി സെൻട്രൽ വിസ്ത പുനർവികസന പദ്ധതി മുന്നോട്ട് കൊണ്ടുപോകുമ്പോൾ തന്നെ പള്ളിയും പ്രാർത്ഥനാ സൗകര്യവും സംരക്ഷിച്ചു നിർത്താനുള്ള വഴികൾ സർക്കാർ കണ്ടെത്തണമെന്നും കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചുള്ള നടപടികളിൽ നിന്ന് പിന്മാറണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു.

Tags:    
News Summary - Jamaat-e-Islami Opposes Move to Remove Qadeemi Masjid Near Krishi Bhavan Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.