Posted On
date_range Updated On
date_range 50,000 രൂപ കൈക്കൂലി വാങ്ങിയ തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ അറസ്റ്റിൽ
ഹൈദരാബാദ്: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡി. രവീന്ദർ ഡാചെപ്പള്ളി കൈക്കൂലി കേസിൽ അറസ്റ്റിൽ. സ്വന്തം വീട്ടിൽ വെച്ച് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തത്. 2022-23 വർഷത്തേക്ക് ഭീംഗലിലെ പരാതിക്കാരന്റെ കോളജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് ദാസരി ശങ്കറിൽ നിന്ന് 50,000 രൂപ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.
വൈസ് ചാൻസലറുടെ കിടപ്പുമുറിയുടെ ക്ലോസറ്റിൽ നിന്ന് പണം മുഴുവൻ അധികൃതർ പിടിച്ചെടുത്തു. തെലങ്കാന യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ നിയമനത്തെ ചൊല്ലി അടുത്തിടെ വൈസ് ചാൻസലറും വാഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തർക്കമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.