റമദാനിൽ മുസ്ലിം ജീവനക്കാരുടെ ജോലി സമയം നാലുവരെയാക്കി തെലങ്കാന സർക്കാർ

ഹൈദരാബാദ്: റമദാനിൽ തെലങ്കാനയിലെ മുസ്ലിം ജീവനക്കാർക്ക് ഓഫിസിൽനിന്ന് നേരത്തെ വീട്ടിലേക്ക് മടങ്ങാം. മുസ്ലിം വിശ്വാസികളായ ജീവനക്കാരുടെ ജോലി സമയം വൈകീട്ട് നാലുവരെയാക്കി തെലങ്കാന സർക്കാർ ഉത്തരവിറക്കി.

അടിയന്തര സാഹചര്യങ്ങളിൽ മാത്രം നാലു മണിക്കുശേഷം ജീവനക്കാർ ഓഫിസിൽ നിന്നാൽ മതിയെന്നും ഉത്തരവിൽ പറയുന്നു. റമദാനിൽ പ്രാർഥനകൾ നിർവഹിക്കുന്നതിനു വേണ്ടിയാണ് വിശ്വാസികൾക്ക് നേരത്തെ ഓഫിസിൽനിന്ന് ഇറങ്ങാനുള്ള അനുമതി നൽകിയത്. റമദാൻ മാസം മാത്രമാണ് നേരത്തെ ഇറങ്ങനുള്ള അനുമതി.

മാർച്ച് രണ്ടു മുതൽ 31 വരെയാണ് ഉത്തരവ് ബാധകം. അധ്യാപകരും കരാർ, ബോർഡ്, കോർപറേഷൻ, പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരുമായ എല്ലാ മുസ്ലിം സർക്കാർ ജീവനക്കാർക്കും പുണ്യമാസമായ റമദാനിൽ നാലു മണിക്ക് ഓഫിസിൽനിന്ന് ഇറങ്ങാമെന്നും മാർച്ച് രണ്ടു മുതൽ 31 വരെയാണ് നിർദേശം ബാധകമെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Telangana Reduces Working Hours For Muslim Employees In Govt Sector For Ramzan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.