കോൺഗ്രസിന്‍റെ പാർട്ടി ഓഫീസ് അടിച്ചുതകർത്ത് പ്രവർത്തകർ; തെരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചതിന് രാജി വെച്ച് നേതാവ്; സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ തർക്കം

ഹൈദരാബാദ്: തെലങ്കാന നിയമസഭയിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവർത്തകർ പാർട്ടി ഓഫീസ് അടിച്ചുതകർത്തു. തെരഞ്ഞെടുപ്പിലേക്ക് എം.എൽ.എ ചിന്തലപ്പള്ളി ജഗദീശ്വർ റാവുവിന്റെ ടിക്കറ്റ് നിഷേധിച്ചതായിരുന്നു പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സ്ഥാനാർഥി പട്ടികയിൽ അദ്ദേഹത്തിന്‍റെ പേര് ഇല്ലെന്നത് നിരാശയുണ്ടാക്കിയെന്നും ഇതാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് നിഗമനം.

സമീപകാലത്ത് ബി.ആർ.എസിൽ നിന്നും കോൺഗ്രസിലെത്തിയ ജുപ്പള്ളി കൃഷ്ണ റാവുവിനെ സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെടുത്തിയത് തങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം. രോഷാകുലരായി കൊല്ലാപൂരിലെ ഓഫീസിലെത്തിയ പ്രവർത്തകർ ഫ്ലെക്സുകൾ വലിച്ചുകീറുകയും , പാർട്ടി കൊടി നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

ഉപ്പലിലെ സീറ്റ് മണ്ടുമുല പരമേശ്വർ റെഡ്ഡിക്ക് നൽകിയതിന് പിന്നാലെ രഗിഡി ലക്ഷമ റെഡ്ഡി പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ഡോ. ജെ. ഗീത റെഡ്ഡി, നഗം ജനാർദൻ റെഡ്ഡി എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കൾക്കും കോൺഗ്രസ് ഇക്കുറി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്.  

Tags:    
News Summary - Telangana polls: Cong MLA denied ticket, angry supporters ransack office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.