പൊലീസ് ഒാഫീസർക്ക് വനിതാ പൊലീസിന്‍റെ മസാജിങ്ങ് ; വീഡിയോ വൈറൽ

ഹൈദരാബാദ്: തെലുങ്കാനയിൽ പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ കീഴിലുള്ള വനിതാ പൊലീസിനെ കൊണ്ട് മസാജ് ചെയ്യിക്കുന്ന വിഡിയോ പുറത്തായി. ഗഡ് വാൾ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ഹസ്സനാണ് കീഴുദ്യോഗസ്ഥയായ വനിതാ ഹോം ഗാർഡിനെ കൊണ്ട് മാസാജ് ചെയ്യിച്ചത്. കണ്ണടച്ച് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി സാരിയിലുള്ള വനിതാ ഹോം ഗാർഡ് മസാജ് ചെയ്ത് നൽകുന്നത് ദൃശ്യങ്ങളിലുണ്ട്. 

വിഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ വകുപ്പു തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും കസേരയിലിരിക്കുന്ന തന്‍റെ പുറം തിരുമി തരുന്നത് സഹപ്രവർത്തകനാണെന്നും  ഹസൻ പറഞ്ഞു. 

ഹൈദരാബാദിൽ പുരുഷ ഹോം ഗാർഡിനെ കൊണ്ടു വീട്ടിൽ മസാജ് ചെയ്യിച്ച ഇൻസ്പെക്ടറെ ഇൗ മാസം ആദ്യം സേനയിൽ നിന്നും സസ്പെന്‍റ് ചെയ്തത്.

Tags:    
News Summary - Telangana Police Officer Gets Massage From Woman Cop In Video Gone Viral- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.