ബംഗളൂരു: ഡോക്ടറാകാൻ സാധിക്കാത്തതിൽ മനംനൊന്ത് ദൈവത്തിന് ആത്മഹത്യ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. തെലങ്കാനയിലെ രാജണ്ണ സിർസില്ല ജില്ലയിലാണ് സംഭവം. 25കാരനായ രോഹിതാണ് മരിച്ചത്.
എം.എസ്.സി പൂർത്തിയാക്കിയ ശേഷം ബി.എഡിന് പഠിക്കുകയായിരുന്നു രോഹിത്. ഡോക്ടറാകണമെന്നായിരുന്നു അവന്‍റെ ആഗ്രഹമെന്നും പക്ഷേ അത് സാധിച്ചില്ലെന്നും അതിനാൽ ഏറെ ദുഃഖിതനായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
മരണത്തിന്റെ വേദനയേക്കാൾ വലുതാണ് ജീവിക്കുന്നതിന്റെ വേദന, പലതവണ ശ്രമിച്ച് എനിക്ക് മടുത്തു. ഇത് എന്റെ വിധിയായിരിക്കാം. ശിവ ഭഗവാൻ, നിന്റെ എല്ലാ ജ്ഞാനവുമുപയോഗിച്ച് നീ എന്റെ വിധി ഇങ്ങനെയാണോ എഴുതിയത്? നിന്റെ സ്വന്തം മകനുവേണ്ടിയും നീ ഇങ്ങനെ തന്നെ വിധിയെഴുതുമായിരുന്നോ? ഞങ്ങൾ നിന്റെ കുട്ടികളല്ലേ? -എന്ന് ആത്മഹത്യാകുറിപ്പിൽ ചോദിക്കുന്നു
നല്ല ഹൃദയങ്ങളും ശുദ്ധമായ മനസ്സുകളുമുള്ള പലരെയും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ ശേഷിക്കുന്ന ആളുകളെ മറക്കുന്നതാണ് നല്ലത് എന്നും യുവാവ് എഴുതിയിട്ടുണ്ട്. യുവാവ് പലപ്പോഴും അസന്തുഷ്ടനായിരുന്നെന്നും ജീവിതം എങ്ങനെ പോകുന്നു എന്നത് ഓർത്ത് വിഷമിച്ചിരുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.