തെലങ്കാനയിലും ലോക്​ഡൗൺ; ദക്ഷിണേന്ത്യയിൽ ഇനി അടച്ചിടാനുള്ളത്​ ആന്ധ്ര മാത്രം

ഹൈദരാബാദ്​: കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ തെലങ്കാന സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ്​​ 12ന്​ രാവിലെ 10 മുതൽ 10 ദിവസത്തേക്കാണ്​ ലോക്​ഡൗൺ.

സ്​ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ലോക്​ഡൗൺ വേണ്ടെന്നുമായിരുന്നു സർക്കാറിന്‍റെ ഇതു​വരെയുള്ള നിലപാട്​. എന്നാൽ കോവിഡ്​ ബാധ കൂടിയ സാഹചര്യത്തിൽ ഹൈകോടതിയുടെ വിമർശനം നേരിട്ടതോടെയാണ്​ സംസ്​ഥാനം അടച്ചുപൂട്ടാൻ കാബിനറ്റ്​​ തീരുമാനിച്ചത്​​.

തെലങ്കാനയിൽ 24 മണിക്കൂറിനിടെ 4826 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 35 മരണം കൂടി ചേർത്ത്​ സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 2771 ആയി മാറി. ഇതോടെ ആന്ധ്രപ്രദേശ്​ ഒഴികെയുള്ള മറ്റ്​ ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളെല്ലാം അടച്ചുപൂട്ടലിലായി. കേരളത്തിൽ മേയ്​ 16 വരെയാണ്​ ലോക്​ഡൗൺ. കർണാടകയിൽ മേയ്​ 24 വരെയാണ്​ അടച്ചുപൂട്ടൽ​. തമിഴ്​നാടും പുതുച്ചേരിയും രണ്ടാഴ്ച ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്​.

ഉത്തരേന്ത്യയിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്​ എന്നീ സംസ്​ഥാനങ്ങൾ മേയ്​ 17 വരെ ലോക്​ഡൗൺ നീട്ടിയിരിക്കുകയാണ്​.

Tags:    
News Summary - Telangana joined Apart from Andhra Pradesh all southern states are now under lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.