സ്ത്രീധനമായി കിട്ടിയത് പഴയ ഫർണിച്ചറുകൾ, വരൻ വിവാഹത്തിൽ നിന്ന് പിൻമാറി

ഹൈദരാബാദ്: പെൺവീട്ടുകാർ സ്ത്രീധനമായി നൽകിയത് പഴയ ഫർണിച്ചറുകളാണെന്ന് കണ്ട് യുവാവ് വിവാഹം വേണ്ടെന്ന് വെച്ചു. ഹൈദരാബാദിലാണ് സംഭവം. ബസ് ഡ്രൈവറായ യുവാവ് ഞായറാഴ്ച നടക്കേണ്ട വിവാഹത്തിന് എത്തിയില്ല. തുടർന്ന് വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകുകയും അതു പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

വരൻ വിവാഹത്തിനെത്താത്തതിന്റെ കാരണം തിരക്കി അവരുടെ വീട്ടിൽ ചെന്ന വധുവിന്റെ പിതാവിനോട് വീട്ടുകാർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ‘ആവശ്യപ്പെട്ട സാധനങ്ങളൊന്നും നൽകിയില്ലെന്നും നൽകിയ ഫർണിച്ചറുകൾ പഴയതാണെന്നുമാണ് അവരുടെ ആരോപണം. അവർ ചടങ്ങിന് വരാൻ വിസമ്മതിച്ചു. ഞാൻ ബന്ധുക്കളെയെല്ലാം വിവാഹത്തിന് ക്ഷണിക്കുകയും സദ്യ ഒരുക്കുകയും ചെയ്തിരുന്നു. പക്ഷേ, വരൻ വിവാഹത്തിന് എത്താൻ തയാറായില്ല.’- വധുവിന്റെ പിതാവ് പറഞ്ഞു.

വരൻ സ്ത്രീധനമായി പല സാധനങ്ങളും ആവശ്യപ്പെട്ടതിൽ ഫർണിച്ചറുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയത് ഉപയോഗിച്ച ഫർണിച്ചറുക​ളാണെന്ന് ആരോപിച്ച് വരന്റെ വീട്ടുകാൻ അത് വാങ്ങാൻ കൂട്ടാക്കിയില്ലെന്നും വിവാഹത്തിന് എത്തിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സ്ത്രീധന നിരോധന നിയമപ്രകാരമുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Telangana Groom Calls Off Wedding Over "Old Furniture" In Dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.