പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം പിടിച്ചെടുക്കാൻ തെലങ്കാന സർക്കാർ

തെലങ്കാന: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 15 പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൊമാറും. മുൻസിപ്പൽ തെരഞ്ഞടുപ്പിന് മുന്നോടിയായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അടുത്ത നിർണായക തീരുമാനം വരുന്നത്.

വരുന്ന ബജറ്റ് സമ്മേളനത്തിൽ തീരുമാനം നിയമമാക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മാതാപിതാക്കളെ വാർധക്യത്തിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് സർക്കാറിന്‍റെ തീരുമാനം.

സർക്കാർ ജോലി ചെയ്യുന്നവരുടെ മാതാപിതാക്കളുടെ സാംസ്കാരികവും സാമ്പത്തികവുമായ സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Telangana government to seize 15 percent from salaries of government employees who do not take care of elderly parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.