ടി. പ്രഭാകർ റാവു
ന്യൂഡൽഹി: ഫോൺ ചോർത്തൽ കേസിൽ അമേരിക്കയിൽ ഒളിവിലാണെന്ന് സംശയിക്കുന്ന തെലങ്കാന മുൻ സ്പെഷൽ ഇന്റലിജൻസ് ബ്യൂറോ മേധാവി ടി. പ്രഭാകർ റാവുവിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ സുപ്രീംകോടതി നിർദേശം. ഇയാളുടെ റദ്ദാക്കിയ പാസ്പോർട്ട് ഇന്ത്യയിലേക്കുള്ള യാത്രക്ക് മാത്രമായി അനുവദിക്കാനും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
തെലങ്കാന ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്നാണ് പ്രഭാകർ റാവു സുപ്രീംകോടതിയെ സമീപിച്ചത്. ആഗസ്റ്റ് അഞ്ചിന് അടുത്ത വാദം കേൾക്കുന്നതുവരെ മറ്റ് നടപടി സ്വീകരിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കണം. പ്രഭാകർ റാവുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.