പഞ്ചറാക്കിയവർ തന്നെ സഹായിക്കാനെത്തി; കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തിന് ശേ​ഷം കൊ​ന്നു ക​ത്തി​ച്ചു

​ൈ​ഹ​ദ​രാ​ബാ​ദ്​: മൃ​ഗ​ഡോ​ക്​​ട​റാ​യ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം കൊ​ന്നു ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവം രാജ് യവ്യാപകമായി വൻ പ്രതിഷേധമുയർത്തിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അലംഭാവം കാണിച്ചതായി ആരോപിച്ച് മരിച്ച ഡോക്ടറ ുടെ കുടുംബം രംഗത്തെത്തിയത് സർക്കാറിനും തിരിച്ചടിയായി. കേസിൽ നാല് പേരെ സൈബരാബാദ് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചെന്നകേശവാലു എന്നിവരാണ് പ്രതികൾ. ലോറി ഡ്രൈ വറായ മുഹമ്മദ് ആരിഫ് (25) ആണ് പ്രധാന പ്രതി.


27 കാ​രി​യാ​ണ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി എ​ട്ടു​മ​ണി​ക്കു ശേ​ഷം ബം​ ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ്​ ഹൈ​വേ​യി​ൽ ​ക്രൂ​ര​ത​ക്കി​ര​യാ​യ​ത്. മെ​ഹ്​​ബൂ​ബ്​​ന​ഗ​ർ ജി​ല്ല​യി​ലെ കൊ​ല്ലൂ​ർ ഗ്രാ​മ​ത്തി​ലു​ള്ള ​മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​റാ​യി​രു​ന്നു ഷം​ഷാ​ബാ​ദ്​ സ്വ​ദേ​ശി​യാ​യ യുവതി. ബു​ ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞു​വ​ന്ന ശേ​ഷം വൈകിട്ട് വിട്ടിലേക്ക് മടങ്ങിയിരുന്നു. വൈകുന്നേരം 5.50 ഓ ടെ വീട്ടിൽ നിന്നും ചർമരോഗ വിദഗ്ദനെ കാണാനായി പുറപ്പെട്ടു. ഷംഷാബാദ് ടോൾ പ്ലാസയ്ക്ക് സമീപം ഇരുചക്രവാഹനം പാർക്ക് ചെയ്ത് യുവതി ഷെയർ ടാക്സി വഴി ക്ലിനിക്കിലേക്ക് പോയി. ഈ സമയത്ത് ടോൾ പ്ലാസക്ക് സമീപം ലോറി ജീവനക്കാരായ പ്രതികൾ മദ്യപിക്കുകയായിരുന്നു. ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്ത് പോകുന്നത് കണ്ട പ്രതികൾ അവരെ ആക്രമിക്കാൻ പദ്ധതി തയാറാക്കി. പ്രതികളിരൊളായ ജൊല്ലു നവീൻ യുവതിയുടെ സ്കൂട്ടറിന്‍റെ പിൻ ചക്രം പഞ്ചറാക്കി.

രാത്രി 9.18 ഓടെ ​േഡാ​ക്​​ട​റെ കണ്ട് തിരിച്ചെത്തിയ യുവതിയോട് ബൈക്കിൽ കാറ്റില്ലെന്ന് പറഞ്ഞ് രണ്ട് പ്രതികൾ അടുത്തുകൂടി. കേസിലെ മുഖ്യപ്രതിയായ ആരിഫാണ് സ്‌കൂട്ടർ ശരിയാക്കാമെന്ന കാരണം പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. മറ്റൊരു പ്രതി ജോല്ലു ശിവ സ്കൂട്ടർ നന്നാക്കാനെന്ന് പറഞ്ഞ് വാഹനം തള്ളിക്കൊണ്ടു പോയി. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ ഇയാൾ റിപ്പയർ ഷോപ്പുകളെല്ലാം അടച്ചിട്ടുണ്ടെന്ന് പറഞ്ഞു.

തുടർന്നാണ് ഡോ​ക്​​ട​റെ ​റോ​ഡ​രി​കി​ലെ കാ​ട്ടി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ച്ച്​ കൊ​ണ്ടു​പോ​യി കൂ​ട്ട​ബലാത്സം​ഗ​ത്തി​നി​ര​യാക്കിയത്. യുവതിയുടെ വായയും മൂക്കും അടച്ചതിനെ തുടർന്നാണ് യുവതി മരിച്ചത്. തുടർന്ന് പ്രതികൾ പെട്രോൾ വാങ്ങി മൃതദേഹം കത്തിച്ചെന്നും സൈബരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാർ പറഞ്ഞു. ടോൾ പ്ലാസയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ ഒരു പാലത്തിനടിയിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.

നേരത്തേ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി 9.22ന് തൻെറ സഹോദരിയെ വിളിച്ചു. തൻെറ സ്കൂട്ടറിൻെറ ടയറിൽ കാറ്റില്ലെന്നും സഹായിക്കാൻ വാഗ്ദാനം ചെയ്തത് ചിലർ വന്നതായും സമീപത്ത് ലോറിക്കാർ നോക്കി നിൽക്കുന്നുണ്ടെന്നും ഭയത്തോടെ യുവതി സഹോദരിയോട് പറഞ്ഞു. സ​ഹാ​യം സ്വീ​ക​രി​ക്കാ​തെ, വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്​ ടോ​ൾ​പ്ലാ​സ​യി​ൽ അ​ഭ​യം തേ​ടാ​നാ​യി​രു​ന്നു സ​ഹോ​ദ​രി​യു​ടെ ഉ​പ​ദേ​ശം.

"എൻെറ സ്കൂട്ടർ തിരികെ വരുന്നതുവരെ നീ ദയവായി സംസാരിച്ചുകൊണ്ടിരിക്കുക. അപരിചിതർ എല്ലാവരും പുറത്തുണ്ട്. നീ എന്നോട് സംസാരിക്കുന്നത് തുടരുക, എനിക്ക് പേടിയാകുന്നു" -ഇതായിരുന്നു യുവതിയുടെ വാക്കുകൾ. രാത്രി 9.44ന് സഹോദരിയെ വീണ്ടും വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയപ്പെട്ടിരുന്നു. തുടർന്ന് കു​ടും​ബം യു​വ​തി​യെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി. പു​ല​ർ​ച്ച ര​ണ്ട്​ മ​ണി​യാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന്, പൊ​ലീ​സ്​​​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ രാ​വി​ലെ കി​ലോ​മീ​റ്റ​റു​ക​ൾ മാ​റി നി​ർ​മാ​ണ​ത്തി​ലു​ള്ള പാ​ല​ത്തി​ന്​ ചു​വ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ത്തു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ഴി​യാ​ത്ര​ക്കാ​ര​ൻ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഡോ​ക്​​ട​റു​േ​ട​താ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു.

പൊലീസ് യുവതിയുടെ കുടുംബത്തെ പട്രോളിങ് വാഹനത്തിൽ കൊണ്ടുപോയി വിവിധയിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ടോൾ പ്ലാസയുടെ സി.സി.ടിവി ദൃശ്യങ്ങളിൽ യുവതിയെ കണ്ടു. പുലർച്ചെ മൂന്ന് മണിയോടെ കുടുംബം ഒൗദ്യോഗികമായി പരാതി നൽകി. രാവിലെ അഞ്ച് മണി വരെ എല്ലാ പഞ്ചർ ഷോപ്പുകളിലും അന്വേഷിച്ചു, രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് -കമ്മീഷണർ വ്യക്തമാക്കി.

യുവതി പൊലീസിനെ വിളിക്കാത്തത് തെറ്റായിപ്പോയി -തെലങ്കാന മന്ത്രി
സംഭവത്തിൽ ഞെട്ടിക്കുന്ന പരാമർശവുമായി തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലി രംഗത്തെത്തിയത് സർക്കാറിന് തിരിച്ചടിയായി. “ഡോക്ടർ വിദ്യാഭ്യാസം നേടിയയാളാണ്, പോലീസിനെ വിളിക്കാതെ കുടുംബത്തെ വിളിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഞങ്ങളും ദുഖിതരാണ്. സംസ്ഥാനത്ത് പൊലീസ് ജാഗ്രത പുലർത്തുകയും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ യുവതി സഹോദരിക്ക് പകരം '100'ൽ വിളിച്ചിരുന്നെങ്കിൽ ഡോക്ടറെ രക്ഷിക്കാൻ കഴിയുമായിരുന്നു.

പരാമർശം വിവാദമായതോടെ താൻ സ്വന്തം മകളെപ്പോലെയാണ് കൊല്ലപ്പെട്ട യുവതിയെ കാണുന്നതെന്ന് പറഞ്ഞ് അദ്ദേഹം തടിതപ്പി. "ഈ അപകടത്തിൽ ഞാൻ അത്യധികം ദുഖിതനാണ്. അവൾ എന്റെ സ്വന്തം മകളെപ്പോലെയായിരുന്നു. കുറ്റവാളിക്ക് കർശനമായ ശിക്ഷ നൽകും. ഞാൻ അവളുടെ മാതാപിതാക്കളെ കണ്ടപ്പോൾ എൻെറ കണ്ണുകളിലും കണ്ണുനീർ വന്നു -തെലങ്കാന മന്ത്രി പറഞ്ഞു.

സംഭവത്തിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ഞെട്ടൽ പ്രകടിപ്പിച്ചു. തെലങ്കാന സർക്കാർ ഉദ്യോഗസ്ഥരുമായി താൻ നിരന്തരം ബന്ധപ്പെട്ടതായും പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Telangana doctor rape-murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.