Posted On
date_range Updated On
date_range ക്രിക്കറ്റ് വാതുവെപ്പ്: തെലങ്കാനയിൽ നാല് പേർ പിടിയിൽ
സെക്കന്തറാബാദ്: ക്രിക്കറ്റ് വാതുവെപ്പ് നടത്തിയ സംഘത്തിലെ നാല് പേർ പിടിയിൽ. സെക്കന്തറാബാദ് സ്വദേശികളായ എസ്. ശിവകുമാർ(24), കെ. സായ് കുമാർ(30), പി. രാജേഷ്(21), ഭരദ്വാജ്(25) എന്നിവരാണ് പിടിയിലായത്. കമീഷണറുടെ ടാസ്ക് ഫോഴ്സ്(നോർത്ത്) ആണ് സെക്കന്തറാബാദ് എസ്.ഡി റോഡിലെ പദ്മിനി ലോഡ്ജിൽ നിന്ന് സംഘത്തെ പിടികൂടിയത്.
ഒരു ടെലിവിഷനും അഞ്ച് മൊബൈൽ ഫോണുകളും 26,600 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് സംഘം ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് സംഘടിപ്പിച്ചത്.
പദ്മിനി ഹോട്ടലിലെ ഡെസ്റ്റിനേഷൻ പൂൾ സ്നൂക്കർ പാർലറിൻെറ പ്രൊപ്രൈറ്ററായ ശ്രാവൺ കുമാർ ആണ് പ്രധാന ഏജൻെറന്നും മറ്റുള്ളവർ ഇയാളുടെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.