Representational image

തെലങ്കാനയിൽ പൊലീസുകാരൻ സ്വയം വെടിവെച്ച്​ മരിക്കാൻ ശ്രമിച്ചു

കാമറെഡ്ഡി: തെലങ്കാനയിൽ പൊലീസ്​ ഉദ്യോഗസ്ഥൻ സർവീസ്​ തോക്കുയോഗിച്ച്​ സ്വയം വെടിവെച്ച്​ മരിക്കാൻ ശ്രമിച്ചു. കാമറെഡ്ഡിയിലാണ്​ സംഭവം. കാവൽ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സായുധ സേനയിലെ ശ്രീനിവാസ്​ എന്ന പൊലീസ്​ ഉദ്യോഗസ്ഥനാണ്​ ഔദ്യോഗിക തോക്കുപയോഗിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​.​

സംഭവം നടന്ന ഉടൻ തന്നെ ശ്രീനിവാസിനെ കാമറെഡ്ഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അപകടനില തരണം ചെയ്​തതായി ഡോക്​ടർമാർ അറിയിച്ചിട്ടുണ്ടെന്നും ഡി.എസ്​.പി ലക്ഷ്​മി നാരായണ പറഞ്ഞു.

മികച്ച ചികിത്സക്കായി ശ്രീനിവാസിനെ ഹൈദരാബാദിലേക്ക്​ മാറ്റുകയാണ്​. ആത്മഹത്യാശ്രമത്തിനുള്ള കാരണത്തെ കുറിച്ച്​ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - telangana cop attempt to kill self with service weapon -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.