Posted On
date_range Updated On
date_range കോൺഗ്രസ് ഡിസ്നി വേൾഡ്, രാഹുൽ അതിലെ രാജകുമാരൻ; പരിഹസിച്ച് ബി.ജെ.പി നേതാവ് തരുൺ ചുഗ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. കോൺഗ്രസ് ഡിസ്നി വേൾഡും രാഹുൽ ഗാന്ധി അതിലെ രാജകുമാരാണെന്നും തരുൺ ചുഗ് പറഞ്ഞു.
ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത തലച്ചോറുമായാണ് രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര. കാലാവധി കഴിഞ്ഞ ഇൻജെക്ഷൻ ആണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രവർത്തനത്തിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി ഇല്ല. കേരളത്തിൽ ഇളകിക്കൊണ്ടിരിക്കുന്ന സർക്കാരിനെ താഴെ ഇറക്കുകയും ബി.ജെ.പിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തരുൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.