7000 ആധാർ കാർഡുകൾ നിർമിച്ച് തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ

ഇൻഡോർ: തെലങ്കാനയിൽ ഏകദേശം 7,000 ആധാർ കാർഡുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി പിടിയിലായി. പവൻ കോട്ടിയ (29) എന്ന യുവാവാണ് അറസ്റ്റിലായത്.

തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ച് അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഇൻഡോറിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മധ്യ പ്രദേശ് സൈബർ സെൽ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

പ്രതിക്ക് സൈബർ സാങ്കേതികവിദ്യയിൽ പരിജ്ഞാനമുണ്ടെന്നും അസമിലെയും മധ്യപ്രദേശിലെയും അംഗീകൃത ആധാർ സേവന കേന്ദ്രങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

Tags:    
News Summary - Telangana Aadhaar card racket kingpin arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.