ചണ്ഡീഗഡ്: 250 വർഷം പഴക്കമുള്ള പൈതൃക മരം വീണ് വിദ്യാർഥി മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയുടെയും സ്കൂൾ ബസ് കണ്ടക്ടറായ സ്ത്രീയുടെയും നില ഗുരുതരമാണ്. ചണ്ഡീഗഡ് കാർമൽ കോൺവെന്റ് സ്കൂളിലാണ് ദുരന്തം ഉണ്ടായത്.
ഒമ്പതിനും 16നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് അപകടത്തിൽ പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ അപകടം പറ്റിയവരെ അടുത്തുള്ള പി.ജി.ഐ.എം.ഇ.ആർ ആശുപത്രിയിൽ എത്തിച്ചിരുന്നു.
കുട്ടികൾ മരത്തിനടുത്ത് കളിച്ചു കൊണ്ട് നിൽക്കുമ്പോൾ മരം കടപുഴകി വീഴുകയായിരുന്നു. പൈതൃകമായി സംരക്ഷിക്കപ്പെടുന്ന മരങ്ങളുടെ അവസ്ഥ കൃത്യമായി നിരീക്ഷിക്കാത്തതിൽ വിമർശനങ്ങളുയർന്നിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്താൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് കീഴിൽ മൂന്ന് കമ്മിറ്റികളെ നിയമിച്ചു. വനം വകുപ്പ്, ഹോർട്ടി കൾച്ചർ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിൽ മേൽനോട്ടം വഹിക്കും.
പഞ്ചാബ് ധനമന്ത്രി ഹർപാൽ ചീമ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ തുടങ്ങിയവർ സംഭവത്തിൽ ഖേദം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.