കറുത്ത നിറമെന്ന്​​ പരിഹസിച്ചതിന് യുവതി​ ഭക്ഷണത്തിൽ വിഷം കലർത്തി; അഞ്ചു മരണം

റായ്​ഗഢ്​: കറുത്ത നിറത്തി​​​​​െൻറ പേരിൽ അവഹേളിക്ക​െപട്ടതി​​​​​െൻറ ദേഷ്യത്തിൽ യുവതി ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷം കലർത്തി. ഭക്ഷണം കഴിച്ച നാലു കുട്ടികളടക്കം അഞ്ചു പേർ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. 

മഹാരാഷ്​ട്രയിലെ റായ്​ഗഢ്​ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ സംഭവം. പ്രഗ്യ സർവാസ്​ എന്ന യുവതിയാണ് ത​​​​​െൻറ ബന്ധുവായ സുഭാഷ്​ മനെയുടെ ഗൃഹപ്രവേശന പരിപാടിക്ക്​ എത്തിയവർക്ക്​​ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്​. 

സംഭവത്തെ തുടർന്ന്​ പൊലീസ്​ യുവതിയെ അറസ്​റ്റ്​ ചെയ്​തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. 

Tags:    
News Summary - Teased for dark skin, woman poisons food at family function-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.