മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിൽ എം.കെ സ്റ്റാലിൻ സംസാരിക്കുന്നു

മുഹമ്മദ് നബിയെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം; പ്രതികരിച്ച് എം.കെ. സ്റ്റാലിൻ

ചെന്നൈ: പ്രവാചകൻ മുഹമ്മദ് നബി പ്രബോധനം ചെയ്തത് സമത്വപരവും സ്നേഹപരവുമായ തത്വങ്ങളായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

പെരിയാർ ഇ.വി രാമസാമി, ഡി.എം.കെ നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ തമിഴ് പരിഷ്കരണവാദികളുടെ പ്രത്യയശാസ്ത്രങ്ങൾ പ്രവാചകന്റെ പ്രബോധനത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും സ്റ്റാലിൻ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന എസ്.ഡി.പി.ഐ നേതാവ് നെല്ലായ് മുബാറക്കിന്റെ ആവശ്യത്തോടും സ്റ്റാലിൻ പ്രതികരിച്ചു. പ്രവാചകനെക്കുറിച്ചുള്ള ഉള്ളടക്കം ഇതിനകം തന്നെ സിലബസിന്റെ ഭാഗമാണെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞത്.

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രതിബദ്ധത സ്റ്റാലിൻ വ്യക്തമാക്കി. വഖഫ് നിയമത്തിലെ വിവാദ ഭേദഗതികളെ വിമർശിച്ച സ്റ്റാലിൻ, ഡിഎംകെയുടെ കൂടി നിയമപോരാട്ടങ്ങൾ മൂലമാണ് ഭേദഗതി നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സുപ്രിംകോടതി സ്റ്റേ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Teachings of Prophet Muhammad in school curriculum; MK Stalin responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.