Posted On
date_range Updated On
date_range പതിനേഴുകാരിയെ വസതിയിലെത്തിച്ച് ബലാത്സംഗം ചെയ്ത അധ്യാപകനെതിരെ കേസ്
ലഖ്നോ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് അധ്യാപകൻ. ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേൽം പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.