ഹൈദരാബാദ്: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കെതിരെ തെലുഗുദേശം പ്രവർത്തകരുടെ പ്രതിഷേധം. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് തിരുമല ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു അമിത് ഷാ. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ‘ഗോ ബാക്ക്’ വിളിയുമായി ടി.ഡി.പി പ്രവർത്തകർ അദ്ദേഹത്തിെൻറ വാഹനവ്യൂഹം തടഞ്ഞത് ബി.ജെ.പി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്.
കല്ലേറിൽ വാഹനവ്യൂഹത്തിലെ കാറിെൻറ ഗ്ലാസ് തകർന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഇടപെട്ടാണ് അമിത് ഷായെ രക്ഷപ്പെടുത്തിയത്. ആന്ധ്രപ്രദേശിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എ മന്ത്രിസഭയിൽനിന്ന് ടി.ഡി.പി പിന്മാറിയത്.
ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ചന്ദ്രബാബു നായിഡുവിെൻറ തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ സഖ്യം ഉപക്ഷേിച്ചിരുന്നു. ഇതിന് ശേഷം ബി.ജെ.പിക്കെതിരെ വൻ പ്രതിഷേധമാണ് ആന്ധ്രയിൽ അലയടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.