ടി.ഡി.പി എൻ.ഡി.എ വിട്ടത്​ ദൗർഭാഗ്യകരമെന്ന്​ അമിത്​ ഷാ

ന്യൂഡൽഹി: തെലുങ്കു ദേശം പാർട്ടി എൻ.ഡി.എ വിട്ടത്​ ദൗർഭാഗ്യകരമെന്ന്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്​ അയച്ച കത്തിലാണ്​ ടി.ഡി.പി മുന്നണി വിട്ടതിനെ സംബന്ധിച്ച്​ അമിത്​ ഷായുടെ അഭിപ്രായപ്രകടനം. 

ടി.ഡി.പി എൻ.ഡി.എ വിട്ടത്​ ദൗർഭാഗ്യകരമാണ്​. വികസന പ്രശന്​ങ്ങ​ളേക്കാൾ രാഷ്​ട്രീയ കാരണങ്ങൾ കൊണ്ടാണോ ടി.ഡി.പി എൻ.ഡി.എ വിട്ടതെന്ന്​ അമിത്​ ഷാ കത്തിൽ ചോദിച്ചിട്ടുണ്ട്​. ആന്ധ്രയുടെ വികസനത്തിന്​ ബി.ജെ.പി സർക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമായ പങ്കാണ്​ വഹിക്കുന്നതെന്നും അമിത്​ ഷാ വ്യക്​തമാക്കി.

ആന്ധ്രക്ക്​ പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ്​ ചന്ദ്രബാബു നായിഡുവും ടി.ഡി.പിയും എൻ.ഡി.എ വിട്ടത്​. തുടർന്ന്​ മോദി സർക്കാറിനെതിരെ ടി.ഡി.പി അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകുകയും ചെയ്​തിരുന്നു.

Tags:    
News Summary - TDP Decision To Quit NDA Unfortunate, Unilateral: Amit Shah To Chandrababu Naidu-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.