ടി.സി.എസ്​ കേസ്​: നിതാഖാന്​ ഇടക്കാല ജാമ്യമില്ല

മും​ബൈ: നാ​സി​ക്​ ടി.​സി.​എ​സ്​ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്രോ​സ​സ്​ അ​സോ​സി​യ​റ്റ് നി​താ​ഖാ​ൻ നാ​സി​ക്​ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്ക​ൽ തി​ങ്ക​ളാ​ഴ്ച​യി​ലേ​ക്ക്​ നീ​ട്ടി. ഹ​ര​ജി​യി​ൽ പ്രോ​സി​ക്യൂ​ഷ​ന്​ രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​.

എ​ന്നാ​ൽ, മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ൽ വി​ധി​പ​റ​യും​വ​രെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ത​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി. ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന​തി​നാ​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നാ​ണ്​ അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​ന നി​ത ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ൽ എ​സ്.​സി, എ​സ്.​ടി നി​യ​മം ചു​മ​ത്തി​യ​താ​ണ്​ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന്​ ത​ട​സ്സ​മാ​യ​ത്.

കേ​സി​ൽ നി​ത​യു​ടെ പ​ങ്ക്​ ഗു​രു​ത​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും കോ​ട​തി​യി​ൽ പ​റ​ഞ്ഞ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​തി​ക്കാ​രി​യും നി​ത​യ​ട​ക്കം ആ​രോ​പ​ണ​വി​ധേ​യ​രും ഉ​ൾ​പ്പെ​ട്ട പി​ക്നി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. നി​ർ​ബ​ന്ധി​ച്ച്​ മ​തം​മാ​റ്റാ​ൻ നി​ത ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി എ​ന്ന ആ​രോ​പ​ണം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - TCS case: No interim bail for Nita Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.