പ്രതീകാത്മക ചിത്രം

പെല്ലെറ്റ് ഗൺ ഉപയോഗം: രജിസ്റ്റർ സൂക്ഷിക്കണം -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ മ​ന്ത​റി​ൽ വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ടാ​ൻ വി​ന്യ​സി​ച്ച റാ​പി​ഡ് ആ​ക്ഷ​ൻ ഫോ​​ഴ്സി​ന്റെ (ആ​ർ.​എ.​എ​ഫ്) വെ​ടി​യു​ണ്ട​ക​ൾ, ഷെ​ല്ലു​ക​ൾ, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും ശേ​ഖ​ര​വും സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വെ​ക്കു​ന്ന ര​ജി​സ്റ്റ​ർ (അ​മ്യൂ​ണി​ഷ​ൻ ലോ​ഗ്) സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ച് വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ പെ​ല്ലെ​റ്റ് ഗ​ൺ ഉ​പ​യോ​ഗി​ച്ച കാ​ര്യം പ​രി​ശോ​ധി​ക്കും.

കേ​ന്ദ്ര മു​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​റും വി​ര​മി​ച്ച ഐ.​പി.​എ​സ് ഓ​ഫി​സ​റു​മാ​യ യ​ശോ​വ​ർ​ധ​ൻ ആ​സാ​ദും പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​നി​ടെ ആ​ർ.​എ.​എ​ഫി​ന്റെ പെ​ല്ലെ​റ്റ് ഗ​ൺ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രും സ​മ​ർ​പ്പി​ച്ച ഹ​ര​ജി കേ​ൾ​ക്ക​വേ​യാ​ണ് കോ​ട​തി കേ​ന്ദ്ര​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ലോ​ഹ ഭാ​ഗ​ങ്ങ​ൾ നി​റ​ച്ച് പ്ര​യോ​ഗി​ക്കു​ന്ന പെ​ല്ലെ​റ്റ് ഗ​ൺ രാ​ജ്യ​വ്യാ​പ​ക​മാ​യി നി​രോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് അ​ത്ത​രം ആ​യു​ധ​ങ്ങ​ളു​ടെ പ്ര​യോ​ഗം ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നി​ല​വാ​ര​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നാ​ണ് വാ​ദം. എ​ന്നാ​ൽ, ഈ ​ആ​യു​ധം അ​പ്പാ​ടെ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ചോ​ദ്യം ചെ​യ്തു. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ന് പൊ​ലീ​സ് ഗ​വേ​ഷ​ണ, വി​ക​സ​ന ബ്യൂ​റോ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള കാ​ര്യം ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ക്ഷോ​ഭ വേ​ള​യി​ലെ പെ​ല്ലെ​റ്റ് ഗ​ൺ ഉ​പ​യോ​ഗം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക വൃ​ന്ദ ഗ്രോ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് അ​മ്യൂ​ണി​ഷ​ൻ ലോ​ഗ് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​രി​ക്കേ​റ്റ​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്‍ട​പ​രി​ഹാ​ര​വും, വി​ദ​ഗ്‌​ധ മെ​ഡി​ക്ക​ൽ പ​രി​ച​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

‘പെല്ലെറ്റ് നിരോധിക്കാനാകില്ല’

ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പെ​ല്ലെ​റ്റ് ഗ​ണ്ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​ല​വി​ലു​ള്ള ഉ​പ​ദേ​ശ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ല​ത്തോ​ളം നി​രോ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ട​ങ്ങി​യ സു​പ്രീം കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പെ​ല്ലെ​റ്റി​ന്‍റെ ദു​രു​പ​യോ​ഗ ആ​രോ​പ​ണ​ങ്ങ​ൾ ഓ​രോ കേ​സി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - പെല്ലെറ്റ് ഗൺ ഉപയോഗം: രജിസ്റ്റർ സൂക്ഷിക്കണം -സുപ്രീംകോടതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.