അമർനാഥ്​ തീർഥാടകരെ ആക്രമിക്കുന്നെന്ന്​ വ്യാജ പ്രചരണം; ടാക്​സി ഡ്രൈവർമാർക്കെതിരെ കേസ്​

ജമ്മു: അമർനാഥ്​ തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നതായി സമൂഹ മാധ്യമം വഴി​ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ടാക്​സി ഡ്രൈവർമാർക്കെതിരെ ജമ്മുകശ്​മീർ പൊലീസ്​ കേസെടുത്തു. ഇവർ ആരൊക്കെയെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല.  

ജമ്മുകശ്​മീർ റെയിൽവെ സ്​റ്റേഷനു സമീപം മംഗൾ മാർക്കറ്റിൽ ട്രാവൽ ഏജൻസി​ നടത്തുന്ന ചിലർ അമർനാഥ്​ തീർഥാടകർക്ക്​ സഞ്ചരിക്കാനായി സംസ്​ഥാനത്തിനു പുറത്തു നിന്ന്​ ടാക്​സി വരുത്തിയിരുന്നു. എന്നാൽ ഇതിൽ രോഷം പൂണ്ട പ്രാദേശിക ടാക്​സി യുണിയനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടാക്​സി ഡ്രൈവർമാർ പുറത്തു നിന്നു വന്ന ടാക്​സികളുടെ വാഹനത്തി​​െൻറ ഗ്ലാസിൽ അടിച്ചും മറ്റും അവരെ തിരികെ അയക്കാൻ ശ്രമിച്ചു. 

തങ്ങളെ ആക്രമിച്ചതായി പൊലീസിൽ പരാതിപ്പെടുന്നതിനു പകരം ഇൗ ടാക്​സി ഡ്രൈവർമാർ തിരികെ പോകുംവഴി അമർനാഥ്​ തീർഥാടകർക്കെതിരെ ആക്രമണം നടക്കുന്നുവെന്ന വ്യാജ വാർത്ത സമൂഹ മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. 

Tags:    
News Summary - Taxi drivers booked for fake social media posts on attack on Amarnath pilgrims-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.