എ.ആർ. റഹ്മാന്‍റെ മകൾ ബുർഖ ധരിച്ച് കാണുമ്പോൾ ശ്വാസംമുട്ടുന്നുവെന്ന് തസ്​ലീമ; മറുപടിയുമായി ഖദീജ

ന്യൂഡൽഹി: എ.ആർ. റഹ്മാന്‍റെ മകൾ ഖദീജക്കെതിരെ വിവാദ പരാമർശവുമായി എഴുത്തുകാരി തസ്​ലീമ നസ്രീൻ. ബുർഖ ധരിച്ച ഖദീജ യെ കാണുമ്പോൾ ശ്വാസംമുട്ടൽ തോന്നുന്നുവെന്നാണ് തസ്​ലീമ ട്വിറ്ററിൽ കുറിച്ചത്. തക്കതായ മറുപടിയുമായി ഖദീജയും രംഗത് തെത്തി.

'എ.ആർ. റഹ്മാന്‍റെ സംഗീതം വളരെ ഇഷ്ടമാണ്. എന്നാൽ, അദ്ദേഹത്തിന്‍റെ മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസം മുട്ടൽ തോന്നുന്നു. നല്ല കുടുംബത്തിൽനിന്നുള്ള വിദ്യാസമ്പന്നയായ പെൺകുട്ടിയെ പോലും ഇത്തരത്തിൽ വളരെയെളുപ്പം ബ് രയിൻവാഷ് ചെയ്യാമെന്നതിൽ ഏറെ നിരാശയുണ്ട്' -തസ്​ലീമ ട്വിറ്ററിൽ എഴുതി. ബുർഖ ധരിച്ച ഖദീജയുടെ ഫോട്ടോ സഹിതമായിരുന്ന ു ട്വീറ്റ്.

എ.ആർ. റഹ്മാന്‍റെ മകൾ ഖദീജ ബുർഖ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ എത്താറ്. ഇതിനെയാണ് തസ്​ലീമ വിമർശിച്ചത്. എന് നാൽ, തസ്​ലീമക്ക് കൃത്യമായ മറുപടിയുമായി ഖദീജ ഇൻസ്റ്റഗ്രാമിലെത്തി.

തന്നെ കാണുമ്പോൾ തസ്​ലീമക്ക് ശ്വാസംമുട്ടുന്നതിൽ ദു:ഖമുണ്ടെന്നും കുറച്ച് ശുദ്ധവായു ശ്വസിക്കൂവെന്നും ഖദീജ പറഞ്ഞു. താൻ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്നതിൽ തനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നില്ല. മറിച്ച്, അഭിമാനമാണുള്ളത്. ശരിയായ ഫെമിനിസം എന്തെന്ന് അറിയാൻ നിങ്ങൾക്ക് ഗൂഗിളിൽ തിരയാം. മറ്റുള്ള സ്ത്രീകളെ താറടിച്ച് കാട്ടുന്നതോ രക്ഷിതാക്കളെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കുന്നതോ അല്ല ഫെമിനിസം. എന്‍റെ ഫോട്ടോകൾ വിലയിരുത്താൻ നിങ്ങൾക്ക് അയച്ചതായി ഞാൻ ഓർക്കുന്നില്ലെന്നും ഖദീജ മറുപടി നൽകി.

ഒരു വർഷത്തിന് ശേഷമാണ് വീണ്ടും ഈ വിഷയം ചർച്ചയാവുന്നത്. രാജ്യത്ത് ഇത്രയേറെ കാര്യങ്ങൾ സംഭവിച്ചിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണമാണല്ലോ ചർച്ച ചെയ്യാനുള്ളത് എന്നും ഖദീജ ചോദിച്ചു.

ഒരു വർഷം മുമ്പും ഖദീജയുടെ വസ്ത്രധാരണത്തിനെതിരെ അസഹിഷ്ണുത ഉയർന്നിരുന്നു. തന്‍റെ കുടുംബത്തിലെ ഏത് സ്ത്രീക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്രമുണ്ടെന്ന് എ.ആർ. റഹ്മാൻ വിവാദങ്ങൾക്ക് മറുപടി നൽകിയിരുന്നു. ബുർഖ ധരിക്കുന്നത് തന്‍റെ ഇഷ്ടമാണെന്ന് ഖദീജയും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Taslima Nasreen calls AR Rahman's daughter Khatija's burqa suffocating. She reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.