Posted On
date_range Updated On
date_range ആംബുലൻസിൽ ടാങ്കർ ഇടിച്ച് രോഗി ഉൾപ്പെടെ മൂന്നു മരണം
മംഗളൂരു: ദേശീയപാത 66ൽ കുന്താപുരം കോട്ടമണുരുവിൽ ടാങ്കർ ആംബുലൻസിൽ ഇടിച്ച് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കാർവാർ സ്വദേശികളായ ഉല്ലാസ് തലേകർ(48), ബന്ധുക്കളായ അശോക്(37), ശൈലേഷ്(35) എന്നിവരാണ് മരിച്ചത്. അരവിന്ദ്, സരിത, രാഘവേന്ദ്ര എന്നിവർക്ക് പരിക്കേറ്റു.
ഹൃദ്രോഗിയായ തലേകറിനെ മംഗളൂരു എ.ജെ. ആശുപത്രിയിൽ എത്തിക്കാനുള്ള മരണപ്പാച്ചിലിലായിരുന്ന സെന്‍റ് മദർ തെരേസ ആശുപത്രിയിലെ ആംബുലൻസ് എതിരെ വന്ന ടാങ്കറിൽ ഇടിച്ച് തകരുകയായിരുന്നു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ട പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.