തമിഴ്നാട്ടിൽ കോവിഡ് ബാധിതർ കാൽലക്ഷം കവിഞ്ഞു; ചെന്നൈയിൽ ഇന്നുമാത്രം ആയിരത്തിലേറെ കേസുകൾ 

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 1286 കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതിൽ 1012 കേസുകളും ചെന്നൈയിലാണ്. 

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 25,872 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 610 പേർ ബുധനാഴ്ച രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ ബുധനാഴ്ച 2560 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 74,860 ആയി. 996 പേർ ബുധനാഴ്ച രോഗമുക്തി നേടി. 

ഗുജറാത്തിൽ 485 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 18,117 ആയി. 318 പേർ രോഗമുക്തി നേടുകയും ചെയ്തു. അഹമ്മദാബാദ് ജില്ലയിൽ മാത്രം 13,000ലേറെ രോഗികളാണുള്ളത്. 

പശ്ചിമബംഗാളിൽ സംസ്ഥാന സെക്രട്ടറിയറ്റിലെ രണ്ട് ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ഡ്രൈവർമാരോടും ടെസ്റ്റിന് വിധേയരാകാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത ദിവസം സെക്രട്ടറിയറ്റിൽ അണുനശീകരണം നടത്തും. 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,480 ആയി ഉയർന്നു. 7289 പേർക്കാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. 1,05,043 പേരാണ് ചികിത്സയിലുള്ളത്. 1,03,403 പേർ രോഗമുക്തി നേടി. 193 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 6022 ആയി ഉയർന്നിരിക്കുകയാണ്. 

Tags:    
News Summary - tamilnadu covid case crosses 25 thousand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.