'തമിഴ്​ തായ്​ വാഴ്​ത്ത്​' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച്​ തമിഴ്​നാട്​; ആലപിക്കു​േമ്പാൾ എഴുന്നേറ്റ്​ നിൽക്കണം

ചെന്നൈ: 'തമിഴ്​ തായ്​ വാഴ്​ത്ത്​' ഔദ്യോഗിക ഗാനമായി പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ. എല്ലാ പൊതുചടങ്ങും ആരംഭിക്കുന്നതിന്​ മുമ്പ്​ ഗാനം ആലപിക്കുകയും ഈ സമയം എല്ലാവരും എഴുന്നേറ്റ്​ നിൽക്കുകയും വേണം.

വിദ്യാഭ്യാസ സ്​ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും നടക്കുന്ന എല്ലാ പൊത​ുപരിപാടികളും ആരംഭിക്കേണ്ടത്​ തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിച്ചാകണം. ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും തമിഴ്​ തായ്​ വാഴ്​ത്ത്​ ആലപിക്കു​േമ്പാൾ എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു.

55 സെക്കൻഡ്​ ദൈർഘ്യമുള്ള ഗാനം ആലപിക്കു​േമ്പാൾ എല്ലാവരും എഴുന്നേറ്റ്​ നിൽക്കണമെന്ന്​ നിർദേശിച്ച്​ സംസ്​ഥാന സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

തമിഴ്​ തായ്​ വാഴ്​ത്ത്​ ഒരു പ്രാർഥന ഗാനം മാത്രമാണെന്ന മ​ദ്രാസ്​ ഹൈകോടതിയുടെ സമീപകാല നിരീക്ഷണത്തിന്​ പിന്നാലെയാണ്​ സർക്കാർ നിർദേശം. തമിഴ്​ തായ്​ വാഴ്​ത്ത്​ ഒരു പ്രാർഥന ഗാനമാ​െണന്നും ദേശീയ ഗാനമല്ലെന്നും അതിനാൽ അത്​ ആലപിക്കു​േമ്പാൾ എല്ലാവരും എഴുന്നേറ്റ്​ നിൽ​ക്കേണ്ടതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. 

Tags:    
News Summary - Tamil Thai Vazhthu Declared State Anthem Mandatory to Stand During Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.