ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ഏറ്റവും കൂടുതൽ പാഴാക്കുന്ന സംസ്ഥാനം തമിഴ്നാടാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 8.8 ശതമാനം വാക്സിനാണ് തമിഴ്നാട് പാഴാക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 9.76 ശതമാനം പാഴാക്കൽ നിരക്കോടെ ലക്ഷദ്വീപാണ് ഒന്നാം സ്ഥാനത്ത്.
ഏറ്റവും കൂടുതൽ കോവിഡ് വാക്സിൻ കൈവശമുള്ളത് ഉത്തർപ്രദേശിനാണ്. 11,80,659 വാക്സിൻ ഡോസുകൾ ഇനിയും ഉത്തർപ്രദേശിെൻറ കൈവശമുണ്ട്. 3.54 ശതമാനമാണ് ഉത്തർപ്രദേശിലെ വാക്സിൻ പാഴാക്കൽ നിരക്ക്. 1.06 കോടി ഡോസ് വാക്സിൻ കേന്ദ്രസർക്കാറിെൻറ കൈവശമുണ്ട്. 20,48,890 വാക്സിൻ കൂടി വൈകാതെ എത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിെൻറ രണ്ടാം തരംഗം വ്യാപകമാവുേമ്പാഴും രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്ര ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളും ആവശ്യത്തിന് സ്റ്റോക്ക് എത്താത്തതിനെ തുടർന്ന് വാക്സിൻ വിതരണം നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.