Posted On
date_range Updated On
date_range തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 69 മരണം; രോഗബാധിതർ 3,965
ചെന്നൈ: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 69 മരണം. പുതുതായി 3,965 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1,34,226 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
തമിഴ്നാട്ടിൽ ഇതുവരെ 1,898 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 46,410 പേർ ചികിത്സയിലുണ്ട്. ഇന്നു മാത്രം 3591 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കേരളത്തിൽനിന്ന് തമിഴ്നാട്ടിലെത്തിയ അഞ്ചുപേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രക്ക് പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം തമിഴ്നാടാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.