കൂനൂർ സൈനിക ഹെലികോപ്ടർ അപകടം: തമിഴ്നാട് പൊലീസ് അന്വേഷിക്കും

ചെന്നൈ: കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി.ജി.പി ശൈലേന്ദ്രബാബു. ഊട്ടി എ.ഡി എസ്.പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 26 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. ടൂറിസ്റ്റുകളും പ്രദേശവാസികളും ഇതിൽ ഉൾപ്പെടുന്നു. അപടം നടന്ന സ്ഥലത്തുനിന്നും കൂടുതൽ തെളിവുകൾ ശഖരിക്കാനായി ഡ്രോൺ ഉപയോഗിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. 

അതേസമയം, ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്ത് സംയുക്ത അന്വേഷണ സംഘം പരിശോധന നടത്തി. വ്യോമസേന ശേഖരിച്ച ഡാറ്റാ റെക്കോർഡറിലെ നിർണായക വിവരങ്ങൾ ഉൾപ്പെടെ സംയുക്തസേന അന്വേഷണ സംഘത്തിന് കൈമാറും. ഹെലികോപ്റ്റർ എങ്ങനെ തകർന്നു, അട്ടിമറികൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്.

അതേസമയം സംയുക്ത സൈനിക മേധാവി ജനറൽ വിബിൻ റാവത്തിന് രാജ്യം ഇന്ന് വിട നൽകും. റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും മൃതദേഹം വീട്ടിലെത്തിച്ചു. ഉച്ചക്ക് രണ്ട് മണിവരെയാണ് പൊതുദർശനം. ഡൽഹി ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

Tags:    
News Summary - Tamil Nadu Police is investigating the Coonoor crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.