തിരുനെൽവേലി: കൊള്ളപ്പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് കുടുംബത്തിലെ നാലുപേർ തിരുനെൽവേലി കലക്ടർ ഓഫിസിന് മുന്നിൽ ദേഹത്ത് തീ കൊളുത്തി ആത്്മഹത്യക്ക് ശ്രമിച്ചു.
മാതാവും പിഞ്ചുകുട്ടികളും ഉൾപ്പെടെ മൂന്നു പേർ മരിച്ചു. പിതാവ് ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലാണ്. തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ടക്ക് സമീപം കാശിധർമം സ്വദേശി കൂലിത്തൊഴിലാളിയായ ഇശക്കിമുത്തുവിെൻറ (28) ഭാര്യ സുബ്ബുലക്ഷ്മി (25), കുട്ടികൾ മതിശരണ്യ(നാല്), അക്ഷയഭരണിക(രണ്ട്) എന്നിവരാണ് തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇശക്കിമുത്തു ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ തിരുനെൽവേലിയിൽ എത്തിയ ഇശക്കിമുത്തുവും കുടുംബവും കലക്ടർ ഓഫിസിൽ പോയി. അദാലത്തിൽ പരാതി നൽകാനായി ക്യൂവിൽ നിൽക്കുന്നതിനിടയിൽ ഇശക്കിമുത്തു സഞ്ചിയിൽ ഒളിച്ചുെവച്ചിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ദേഹത്തും ഒഴിച്ചശേഷം സ്വയം തീകൊളുത്തി. ഓടിക്കൂടിയവർ തീ കെടുത്തിയശേഷം പൊലീസ് വാഹനത്തിൽ തിരുനെൽവേലി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മാതാവും കുട്ടികളും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.