തൂത്തുക്കുടി സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്‍റ്​ തുറക്കാൻ തീരുമാനം

തൂത്തുക്കുടി: മലിനീകരണത്തെ തുടർന്ന്​ തൂത്തുക്കുടിയിൽ അടച്ചു​പൂട്ടിയ സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്‍റ്​ തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണു തീരുമാനം. വേദാന്ത കമ്പനിയുടെ സ്റ്റര്‍ലൈറ്റ്​ പ്ലാന്‍റിൽ നിന്ന്​ ദിവസം ആയിരം ടണ്‍ ഓക്സിജന്‍ ഉല്‍പാദിപ്പിക്കാമെന്നു കമ്പനി ഉറപ്പ് നൽകി.

കോവിഡ്​ വ്യാപനം ശക്തമാവുകയും ഓക്​സിജൻ ക്ഷാമം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്​ കമ്പനിയുടെ ഓക്​സിജൻ പ്ലാന്‍റ്​ തുറക്കാൻ തീരുമാനിച്ചത്​.

മലിനീകരണം ആരോപിച്ചു ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന്​ നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ്​ 2018 ൽ കമ്പനി അടച്ചു പൂട്ടിയത്​.

Tags:    
News Summary - Tamil Nadu govt take over Vedanta's unit to produce oxygen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.