കേന്ദ്രം നിരസിച്ച ടാബ്ലോ സംസ്ഥാന സർക്കാരിന്‍റെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച് തമിഴ്നാട്

ചെന്നൈ: കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച്​ തമിഴ്​നാട്​. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിൽ ടാബ്ലോ പ്രദർശിപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ റിപബ്ലിക്​ ദിനപരേഡിലും ടാബ്ലോ പ്രദർശിപ്പിച്ചത്​.

നേരത്തെ സെലക്ഷൻ കമ്മിറ്റി നിർദ്ദേശിച്ച പ്രകാരം മൂന്ന് തിരുത്തലുകൾ നടത്തിയെങ്കിലും നാലാം റൗണ്ടിലേക്ക് ക്ഷണിക്കുകയോ, നിരസിച്ചതിന്‍റെ കാരണം വ്യക്തതമാക്കുകയോ ചെയ്തില്ലെന്ന്​ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിമർശിച്ചു.

കഴിഞ്ഞ മൂന്ന് വർഷവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത തമിഴ്‌നാടി​െൻറ ടാബ്ലോ ഉണ്ടായിരുന്നു. ഇത്തവണ സംസ്ഥാനത്തിന്റെ സംസ്‌കാരവും വീര്യവും, സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനയും പ്രദർശിപ്പിക്കുന്ന ഏഴോളം സ്‌കെച്ചുകളാണ് ടാബ്ലോക്കായി തമിഴ്​നാട്​ തയാറാക്കിയത്​.


Tags:    
News Summary - Tamil Nadu govt displays tableau rejected by Central govt in state Republic day parade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.