മൂന്നാമത്തെ പ്രസവത്തിന് അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് നൽകുന്ന അവധി വെട്ടിച്ചുരുക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച മാത്രം അവധിയെന്ന ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്. ആദ്യ രണ്ട് പ്രസവത്തിന് നൽകുന്ന 365 ദിവസം അവധി തന്നെ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നാമതും ഗർഭംധരിക്കുന്നവരോട് വിവേചനം പാടില്ല. സർക്കാർ ഉത്തരവിന് നീതീകരണമില്ലെന്നും ഒന്നാമത്തെയും മൂന്നാമത്തെയും പ്രസവത്തിൽ സ്ത്രീ അനുഭവിക്കുന്നത് ഒരേ വേദനയെന്നും കോടതി നിരീക്ഷിച്ചു.

പ്രസവത്തിന് മുൻപും ശേഷവും ആരോഗ്യപരിപാലനം സ്ത്രീയുടെ അവകാശമാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിഴുപ്പുറം ജില്ല കോടതി ജീവനക്കാരി ഷായി നിഷ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിഷയ്ക്ക് 365 ദിവസം അവധി നൽകാനും കോടതി ഉത്തരവിട്ടു.

മൂന്നാമത്തെ ഗർഭധാരണത്തിനുള്ള പ്രസവാവധി 12 ആഴ്ചയായി പരിമിതപ്പെടുത്തിക്കൊണ്ട് 2026 മാർച്ച് 13ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് "തീർച്ചയായും ന്യായീകരണമില്ല" എന്ന് ജസ്റ്റിസുമാരായ ആർ. സുരേഷ് കുമാറും എൻ. സെന്തിൽ കുമാറും അടങ്ങുന്ന രണ്ടാം ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Tags:    
News Summary - tamil Nadu government cannot restrict maternity leave to just 12 weeks for third pregnancy: Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.