Posted On
date_range Updated On
date_range തമിഴ്നാട് മുന്‍ എം.എല്‍.എ പി. വെട്രിവേല്‍ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് മുന്‍ എം.എല്‍.എയും എ.എം.എം.കെ നേതാവുമായ പി. വെട്രിവേല്‍ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് അ്ദേഹത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചത്.
എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതിന് അയോഗ്യരാക്കിയ 18 എം.എല്‍.എമാരില്‍ ഒരാളാണ്. ആര്.കെ നഗറില്‍ നിന്നുള്ള മുന്‍ എം.എല്‍.എ ആയ ഇദ്ദേഹം എ.എം.എം.കെ ട്രഷററാണ്. മുതിര്‍ന്ന നേതാവിനോടുള്ള ആദരസൂചകമായി എ.എം.എം.കെ എല്ലാ പരിപാടികളും ഒരാഴ്ച നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.