‘അ​തി​ർ​ത്തി പ​ട്രോ​ളി​ങ് ക​രാ​റു​ക​ൾക്ക് അ​നു​സൃ​തം’​; അരുണാചൽ അതിർത്തി സംഘർഷം, പ്രതികരിച്ച് ചൈന

ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ ഇ​ന്ത്യ-​ചൈ​ന ധാ​ര​ണ​ക​ൾ​ക്കും ക​രാ​റു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യാ​ണ് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തെ​ന്ന് ചൈ​ന. ചൈ​ന​യു​ടെ വ്യ​തി​ച​ല​ന​മാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞ​തി​ന് മ​റു​പ​ടി എ​ന്ന നി​ല​ക്കാ​ണ് പ​ട്രോ​ളി​ങ്ങി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം. ഐ.​ടി.​ബി.​പി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശ​ത്രു​ജീ​ത് സി​ങ് ക​പൂ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ-​ചൈ​ന സേ​ന​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്, ചൈ​ന​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര വി​ദേ​ശ കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ധാ​ന ധാ​ര​ണ​ക​ളും ക​രാ​റു​ക​ളും ചൈ​ന ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക പ​ര​മാ​ധി​കാ​ര​വും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ പ​ട്രോ​ളി​ങ്, പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഗു​വോ ജി​യാ​കു​ൻ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യും ചൈ​ന​യും ന​യ​ത​ന്ത്ര-​സൈ​നി​ക ത​ല​ങ്ങ​ളി​ൽ ആ​ശ​യ​വി​നി​മ​യം തു​ട​രു​ക​യാ​ണെ​ന്നും അ​തി​ർ​ത്തി​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും നി​ല​വി​ലെ ധാ​ര​ണ​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഗു​വോ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്രോ​ളി​ങ്ങി​നാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് ചൈ​ന പ​ല​പ്പോ​ഴും വ്യ​തി​ച​ലി​ക്കു​ന്ന​തി​നാ​ലാ​ണ് എ​ൽ.​എ.​സി​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​യി നി​ല​വി​ലു​ള്ള ന​യ​ത​ന്ത്ര, സൈ​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചി​രു​ന്നു.

Tags:    
News Summary - Arunachal Border Row: China Says Situation Stable & Action As Per Patrol Agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.