സൈനിക രഹസ്യം വാട്സ്ആപ്പിലൂടെ കൈമാറിയെന്ന്: മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

ചെന്നൈ: സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ വാട്സ്ആപ്പിലൂടെ അജ്ഞാത സ്ത്രീക്ക് കൈമാറിയെന്നാരോപിച്ച് മുൻ സൈനിക ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ കീഴ്വള്ളം സ്വദേശിയായ പി. ബാബുവിനെയാണ് (52) കണിയമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ സൈന്യത്തിൽ 28 വർഷം സേവനമനുഷ്ഠിച്ച ബാബു 2025ലാണ് വിരമിച്ചത്.

ഡി.ആർ.ഡി.ഒ (പ്രതിരോധ ഗവേഷണ വികസന സംഘടന) യിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തി വാട്സ്ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് രഹസ്യവിവരങ്ങൾ കൈമാറിയെന്നാണ് കേസ്. സ്ത്രീക്ക് പാകിസ്താൻ ചാരസംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ വെല്ലൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Ex-Army Captain Arrested for Sharing Secrets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.