തമിഴ്‌നാട്ടില്‍ രണ്ടാഴ്​ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ശിപാര്‍ശ

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ്​ ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ലോക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്​ദ സമിതി ശിപ ാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച 15 അംഗ വിദഗ്​ദ സമിതിയാണ്​ രണ്ടാഴ്​ചത്തേക്ക്​ കൂടി ലോക്ഡൗണ്‍ നീട്ടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്​.

മുഖ്യമന്ത്രി പളനിസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ ലോക്ഡൗൺ നീട്ടമെന്ന വിദഗ് ധ സമിതി അംഗങ്ങള്‍ ശിപാർശ വെച്ചത്​. സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി സി. വിജയഭാസ്​കർ, ചീഫ്​ സെക്രട്ടറി കെ. ഷൺമുഖം എന്നിവരും പ​ങ്കെടുത്തിരുന്നു.

ശനിയാഴ്​ച അഞ്ച് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമാകും. വൈറസ്​ വ്യാപനത്തി​​െൻറ സാഹചര്യത്തിൽ പഞ്ചാബ്​, ഒഡീഷ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടിയിരുന്നു.

കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത്​ രണ്ടാമത്​ നിൽക്കുന്ന സംസ്ഥാനമാണ്​ തമിഴ്​നാട്​. ത്മിഴ്​നാട്ടിൽ ഇതുവരെ 863 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. എട്ടുപേർ മരിക്കുകയും ചെയ്​തു. രോഗമുക്തി നേടിയത് 21 പേരാണ്​.

തമിഴ്​നാട്ടിൽ മൂന്നാംഘട്ട വ്യാപനത്തിന്​ സാധ്യതയുള്ളതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രണ്ടാംഘട്ടത്തിലാണെന്നും വൈറസ്​ ബാധ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Tags:    
News Summary - Tamil Nadu COVID-19 expert panel recommends two-week lockdown extension - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.