കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കോൾഡ്രിഫ് നിരോധിച്ച് തമിഴ്നാട്

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും 11 കുട്ടികളുടെ മരണത്തെത്തുടർന്ന് കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ വിൽപ്പന നിരോധിച്ച് തമിഴ്നാട് സർക്കാർ. ഒക്ടോബർ1മുതൽ തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിർമിക്കുന്ന കഫ് സിറപ്പിന്‍റെ വിൽപ്പന നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കി.

ഇരു സംസ്ഥാനങ്ങളിലെയും കുട്ടികളുടെ മരണത്തിന് കാരണം കോൾഡ്രിഫ് കഴിച്ചതാണെന്നെന്നാണ് ആരോപണം. പനിക്കും ചുമക്കും നിർദേശിക്കുന്ന മരുന്നാണ് കോൾഡ്രിഫ്. കഫ് സിറപ്പ് കഴിച്ച കുട്ടികളിൽ ശർദ്ദിയും, വയറിളക്കവും ഉൾപ്പെടെ ഡൈതെലീൻ ഗ്ലൈസോൾ ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് പ്രകടമായത്.

സുങ്കുവർചത്രത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകൾ നടന്നു വരികയായിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് ഇവർ മരുന്ന് വിതരണം ചെയ്യുന്നത്. മരുന്നിന്‍റെ സാമ്പിളുകൾ ലാബിൽ പരിശോധനക്കയച്ചു. കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. 

Tags:    
News Summary - Tamil Nadu bans Coldrif cough syrup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.