ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ വോ​ട്ട് തേ​ടു​ന്നു

തമിഴ്നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; കൊളത്തൂരിൽ നാലാമൂഴത്തിന് സ്റ്റാലിൻ

ചെ​ന്നൈ: ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​​ൻ ത​ന്റെ സ്വ​ന്തം മ​ണ്ഡ​ല​മാ​യ കൊ​ള​ത്തൂ​രി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് ഇ​ത് തു​ട​ർ​ച്ച​യാ​യി നാ​ലാം​ത​വ​ണ. 2011, 2016, 2021 വ​ർ​ഷ​ങ്ങ​ളി​ൽ വി​ജ​യി​ച്ച് ഹാ​ട്രി​ക് വി​ജ​യം നേ​ടി. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 70,384 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. 49 വ​ർ​ഷ​ക്കാ​ലം പി​താ​വ് ക​രു​ണാ​നി​ധി ന​യി​ച്ചി​രു​ന്ന ഡി.​എം.​കെ അ​ധ്യ​ക്ഷ​സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗ​ശേ​ഷം സ്റ്റാ​ലി​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും അ​ര​ങ്ങൊ​ഴി​ഞ്ഞ സം​സ്​​ഥാ​ന രാ​ഷ്​​ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ പ്ര​സ​ക്തി നി​ല​നി​ർ​ത്തു​ക​യെ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രു​ന്നു സ്​​റ്റാ​ലി​ൻ ഏ​റ്റെ​ടു​ത്ത​ത്. 1953 മാ​ർ​ച്ച്​ ഒ​ന്നി​ന്​ ക​രു​ണാ​നി​ധി​യു​ടെ​യും ദ​യാ​ളു​അ​മ്മാ​ളു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. അ​ക്കാ​ല​ത്താ​ണ് റ​ഷ്യ​ൻ ഭ​ര​ണാ​ധി​കാ​രി ജോ​സ​ഫ്​ സ്​​റ്റാ​ലി​ന്റെ മ​ര​ണം. ക​മ്യൂ​ണി​സം ഇ​ഷ്ട​​പ്പെ​ട്ടി​രു​ന്ന ക​രു​ണാ​നി​ധി അ​ങ്ങ​നെ മ​ക​ന്​ സ്​​റ്റാ​ലി​ൻ എ​ന്നു പേ​രി​ട്ടു. മ​ദ്രാ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ൽ ബി​രു​ദം നേ​ടി.

സം​ഗ​തി ‘മ​ക്ക​ൾ രാ​ഷ്​​ട്രീ​യ’​മാ​ണെ​ങ്കി​ലും താ​ഴെ​നി​ന്ന് പ​ടി​പ​ടി​യാ​യാ​ണ്​ സ്​​റ്റാ​ലി​ൻ ഒാ​രോ പ​ദ​വി​യി​ലു​മെ​ത്തി​യ​ത്. 1967ൽ ​പ​തി​നാ​ലാം വ​യ​സ്സി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യാ​ണ്​ സ്​​റ്റാ​ലി​ന്റെ രാ​ഷ്​​ട്രീ​യ പ്ര​വേ​ശം. ’73ൽ ​ഡി.​എം.​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം, പി​ന്നീ​ട് ന​ഗ​ര​സ​ഭ വാ​ർ​ഡ്​ പ്ര​തി​നി​ധി​യാ​യി. പ​തി​യെ വ​ള​ർ​ന്ന്​ പാ​ർ​ട്ടി ട്ര​ഷ​റ​ർ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ങ്ങ​ൾ. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യി​ൽ ജ​യി​ൽ​വാ​സം. 1989 മു​ത​ൽ ആ​യി​രം വി​ള​ക്ക്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ നാ​ലു​ത​വ​ണ​യും കൊ​ള​ത്തൂ​രി​ൽ​നി​ന്ന് മൂ​ന്നു​ത​വ​ണ​യും നി​യ​മ​സ​ഭ​യി​ലെ​ത്തി. ’96ൽ ​നേ​രി​ട്ട്​ വോ​ട്ട​ർ​മാ​രാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ചെ​ന്നൈ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി​ സ്​​റ്റാ​ലി​ൻ. ന​ഗ​ര​ത്തി​ൽ ഇ​ന്നു കാ​ണു​ന്ന ഒ​ട്ടു​മി​ക്ക മേ​ൽ​പാ​ല​ങ്ങ​ളും സ്​​റ്റാ​ലി​ൻ മേ​യ​റാ​യി​രി​ക്കെ പ​ണി​ത​താ​ണ്. 53ാം വ​യ​സ്സി​ൽ​ ആ​ദ്യ​മാ​യി മ​ന്ത്രി. മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന​കാ​ലം ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി. 2013ൽ ​സ്റ്റാ​ലി​നെ ത​ന്റെ പി​ൻ​ഗാ​മി​യാ​യി​ ക​രു​ണാ​നി​ധി പ്ര​ഖ്യാ​പി​ച്ചു. 2016ൽ ​പ്ര​തി​പ​ക്ഷ നേ​താ​വും. 2021ൽ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി. 2,07,251 വോ​ട്ട​ർ​മാ​രു​ള്ള കൊ​ള​ത്തൂ​രി​ൽ അ​ണ്ണാ ഡി.​എം.​കെ​യി​ലെ സ​ന്താ​ന​കൃ​ഷ്ണ​ൻ, ടി.​വി.​കെ​യു​ടെ വി.​എ​സ്. ബാ​ബു, നാം ​ത​മി​ഴ​ർ ക​ക്ഷി​യു​ടെ അ​ഡ്വ. സൗ​ന്ദ​ര്യ​പാ​ണ്ഡ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ്റ്റാ​ലി​ന്റെ എ​തി​രാ​ളി​ക​ൾ. വ​ണ്ണി​യ​ർ, നാ​യി​ഡു, നാ​ടാ​ർ സ​മു​ദാ​യ​ക്കാ​രാ​ണ് കൂ​ടു​ത​ലും. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​ണ്. മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന ഏ​തൊ​രു ക്ഷേ​മ പ​ദ്ധ​തി​യും ആ​ദ്യം ന​ട​പ്പാ​ക്കു​ക കൊ​ള​ത്തൂ​രി​ലാ​യി​രി​ക്കും.

Tags:    
News Summary - Tamil Nadu Assembly elections; Stalin to contest for fourth time in Kolathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.