ഇന്ത്യയുമായി ക്രിയാത്​മ ബന്ധത്തിന്​ താൽപര്യമെന്ന്​ താലിബാൻ

കാബൂൾ: ഇന്ത്യയുമായി ക്രിയാത്​മ ബന്ധം സ്​ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച്​ താലിബാൻ. ആദ്യമായാണ്​ താലിബാൻ ഇത്തരമൊരു താൽപര്യം പ്രകടിപ്പിക്കുന്നത്​. അഫ്​ഗാനിസ്​താനുമായുള്ള ഇന്ത്യയുടെ സഹകരണബന്ധത്തെയും താലിബാൻ സ്വാഗതം ചെയ്​തു.

‘‘ഇന്ത്യയെ പോലുള്ള അയൽ രാജ്യങ്ങളുമായി, ഇരു രാജ്യങ്ങളുടെയും ദേശീയ താൽപര്യം സംരക്ഷിച്ചു കൊണ്ട്​ പരസ്​പര ബഹുമാനത്തിലും അടിസ്​ഥാനമായ ബന്ധം നിലനിലർത്താനാണ്​ ആഗ്രഹിക്കുന്നത്​. അതോടൊപ്പം, അഫ്​ഗാനിസ്​താ​​​​െൻറ പുനസംഘടനക്ക്​ ഇന്ത്യ നൽകുന്ന പിന്തുണയും സഹകരണവും സ്വാഗതം ചെയ്യുന്നു’’- ഖത്തറിലെ താലിബാൻ വക്​താവ്​ സുഹൈൽ ശഹീൻ പറഞ്ഞു. 

‘‘അധിനിവേശത്തിൽ നിന്ന്​ അഫ്​ഗാനിസ്​താനെ മോചിപ്പിക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. അതിലുപരി മറ്റ്​ അജണ്ടകളൊന്നും ഞങ്ങൾക്കില്ല.’’-അദ്ദേഹം വ്യക്തമാക്കി. അഫ്​ഗാൻ-താലിബാൻ സമാധാനശ്രമങ്ങൾക്ക്​ ചുക്കാൻ പിടിച്ച യു.എസ്​ പ്രതിനിധി സൽമായ്​ ഖലിൽസാദി​​​​െൻറ ഇന്ത്യ സന്ദർശന​ത്തിനു പിന്നാലെയാണ്​ താലിബാ​​​​െൻറ പ്രതികരണം.

അഫ്​ഗാനിൽ സമാധാനം പുനഃസ്​ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്​ ഇന്ത്യയുടെ പിന്തുണ തേടിയാണ്​ ഖലിൽസാദ്​ ന്യൂഡൽഹിയിലെത്തിയത്​. താലിബാനുമായി നേരിട്ട്​ ചർച്ച നടത്താൻ ഇന്ത്യക്ക്​ സാധിക്കുമെന്നാണ്​ ഖലിൽസാദ്​ മാധ്യമങ്ങൾക്ക്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്​. ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്​ടാവും സമാധാന ശ്രമങ്ങൾക്ക്​ പൂർണപിന്തുണ അറിയിക്കുകയും ചെയ്​തു. 

അടുത്തിടെ കാബൂളിലെ ഗുരുദ്വാരക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഇന്ത്യക്കാരനും 25 സിഖുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തി​​​​െൻറ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തു. പിന്നാലെ അഫ്​ഗാനിലെ വർധിക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു.

Tags:    
News Summary - Taliban like to maintain positive relations with India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.