ന്യൂഡൽഹി: മുത്തലാഖിനെതിരായ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നപ്പോൾ ആദ്യം ആശയക്കുഴപ്പം. ഇതുസംബന്ധിച്ച അഞ്ചംഗ ബെഞ്ച് െഎകകണ്ഠ്യേന ഉത്തരവിട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ചീഫ് ജസ്റ്റിസ് ജെ.എച്ച്. ഖെഹാർ ഉത്തരവ് വായിച്ചപ്പോൾ ഒടുവിൽ ‘ഞങ്ങൾ’ എന്ന് പരാമർശിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. ഇതേതുടർന്ന് കോടതിക്ക് പുറത്തുവന്ന ദൃശ്യമാധ്യമപ്രവർത്തകർ ഉത്തരവ് ബെഞ്ചിലെ മുഴുവൻ ജഡ്ജിമാരുടേതുമാണെന്ന തരത്തിൽ വാർത്ത നൽകുകയായിരുന്നു.
എന്നാൽ, ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത് എന്നിവർ തങ്ങളുടെ ഉത്തരവിെൻറ പ്രസക്ത ഭാഗം വായിക്കവേയാണ് ചീഫ് ജസ്റ്റിസിെൻറയും ജസ്റ്റിസ് എസ്. അബ്ദുൽ നസീറിെൻറയും വിയോജിപ്പ് വ്യക്തമാക്കിയത്. ഇരുവരുടെയും 275 പേജ് വരുന്ന ന്യൂനപക്ഷ വിധിന്യായത്തിലാണ് വിയോജിപ്പും തങ്ങളുടെ വാദഗതികളും വിവരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.