ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് തൊഴിൽ വേതന ചട്ടമനുസരിച്ച് സ്വകാര്യ കമ്പനികൾ ശമ്പള വ്യവസ്ഥ പുനർനിർണയിക്കുേമ്പാൾ തൊഴിലാളികൾക്ക് വീട്ടിൽ കൊണ്ടുപോവാൻ കിട്ടുന്ന തുക കുറയും.അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതലാണ് പുതിയ വേതന നിയമം പ്രാബല്യത്തിൽ വരുന്നത്. മൊത്തം അലവൻസുകൾ ആകെ ശമ്പളത്തിെൻറ പകുതിയിൽ കൂടരുതെന്നാണ് പുതിയ വ്യവസ്ഥ.
ഇത് പാലിക്കണമെങ്കിൽ അടിസ്ഥാന ശമ്പളം മൊത്തം ശമ്പളത്തിെൻറ പകുതിയായി ഉയർത്തേണ്ടിവരും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുേമ്പാൾ ഗ്രാറ്റ്വിറ്റി, പി.എഫ് എന്നിവയിലേക്കുള്ള വിഹിതം കൂടുകയും കൈയിൽ കിട്ടുന്ന തുക കുറയുകയും ചെയ്യും. അതേസമയം, പുതിയ പരിഷ്കരണം ജീവനക്കാരുടെ സാമൂഹിക സുരക്ഷിതത്വം വർധിപ്പിക്കും. അതോടൊപ്പം വിരമിക്കൽ ആനുകൂല്യങ്ങൾ കൂടുമെന്നതും മെച്ചമാണ്.
നിലവിൽ അടിസ്ഥാന ശമ്പളം കുറച്ച് അലവൻസുകൾ കൂട്ടി നൽകുകയാണ് സ്വകാര്യ കമ്പനികൾ ചെയ്യുന്നത്. മൊത്തം അലവൻസുകളുടെ പകുതിപോലും അടിസ്ഥാന ശമ്പളം വരാറില്ല. ഇതാണ് മാറാൻ പോവുന്നത്. പ്രധാനമായും സ്വകാര്യ കമ്പനികളാണ് ശമ്പളം കുറച്ച് ആനുകൂല്യങ്ങൾ കൂട്ടി നൽകുന്നത്. പുതിയ ചട്ടങ്ങൾ വഴി കമ്പനികളുടെ ശമ്പളച്ചെലവ് 10 മുതൽ 12 വരെ ശതമാനം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.