Posted On
date_range Updated On
date_range തബ്ലീഗ് നേതാവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്
ന്യൂഡൽഹി: ലോക്ഡൗണിന് മുമ്പ് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിക്കുകയും ചിലർ മരണപ്പെ ടുകയും ചെയ്ത സംഭവത്തിൽ തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസ്. മൗലാന മുഹമ്മദ് സഅദ് കാന്ധലവിക്കെതിരെയാണ് കേസെടുത്തത്.
നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ) ചേർത്തിട്ടുണ്ട്. നിലവിൽ ക്വാറൻറീനിൽ കഴിയുകയാണ് മൗലാന മുഹമ്മദ് സഅദ് കാന്ധലവി. ഈ കാലാവധി കഴിഞ്ഞാൽ അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.