‘പകൽ കോച്ചിങ് ക്ലാസിൽ, രാത്രി സൈക്കിളിൽ ഭക്ഷണ വിതരണം’; ഐ.എ.എസ് സ്വപ്നവുമായി 19കാരനായ ഡെലിവറി ബോയി

പാട്യാല: പകൽ സമയം ഐ.എ.എസ് കോച്ചിങ് സെന്‍ററിൽ പഠിക്കുകയും വൈകിട്ട് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്വിഗ്ഗി ഡെലിവറി ബോയിയായി ജോലി ചെയ്യുകയും ചെയ്യുന്ന ഒരാൾ പഞ്ചാബിലെ പാട്യാല ജില്ലയിലുണ്ട്. 19കാരനായ സൗരവ് ഭരദ്വാജ് ആണ് തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനായി രാവും പകലും പരിശ്രമിക്കുന്നത്.

രാവിലെ ഐ.എ.എസ് പരിശീലനത്തിനായി കോച്ചിങ് സെന്ററിൽ എത്തുന്ന സൗരവ്, വൈകിട്ട് നാലു മണി മുതൽ രാത്രി 11 മണി വരെ ഭക്ഷണം വിതരണക്കാരന്‍റെ റോളിലാണുള്ളത്. ബുക്ക് ചെയ്തവർക്ക് ഭക്ഷണം എത്തിക്കാൻ ദിവസവും 40 കിലോമീറ്റർ യുവാവ് സൈക്കിൾ ചവിട്ടും.

ഐ.എ.എസ് ഓഫീസറാകാൻ ആഗ്രഹിക്കുന്ന യുവാവ്, മനസ്സുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഡെലിവറി ബോയിയായി ജോലി ചെയ്യുന്നതിൽ തന്‍റേതായ കാരണങ്ങളും സൗരഭിനുണ്ട്. അച്ഛൻ ഫോട്ടോഗ്രാഫറും അമ്മ അധ്യാപികയുമാണ്. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ് കഴിയുന്നത്. കുടുംബം പോറ്റാനും പഠനത്തിനും വേണ്ടിയാണ് അധിക സമയം സൗരവ് ജോലി ചെയ്യുന്നത്.

ജോലി ചെയ്യുന്നുണ്ടെങ്കിലും തന്‍റെ ലക്ഷ്യം നേടുന്നതിൽ സൗരവ് ശ്രദ്ധാലുവാണ്. സൗരവ് സൈക്കിൾ ചവിട്ടി പോകുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമാണ്. സൗരവിന്‍റെ പ്രശംസിക്കുന്നവരെ കൊണ്ട് നിറയുകയാണ് വിഡിയോയുടെ കമന്‍റ് ബോക്സ്.

'ഇതാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ട യുവശക്തി, മദ്യവും മയക്കുമരുന്നും വളരെ അനായാസം യുവാക്കൾക്ക് ലഭിക്കും, ഈ യുവത്വത്തിന് അഭിനന്ദനങ്ങൾ' - ഇങ്ങനെയാണ് ഒരാളുടെ പ്രശംസ.

Tags:    
News Summary - Swiggy delivery agent with dreams of becoming IAS officer pedals 40km every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.