ഇൻഡിഗോ വിമാനത്തിൽ ജീവനക്കാ​രിയോട് മോശമായി പെരുമാറിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ബാങ്കോക്ക്-മുംബൈ വിമാനത്തിലാണ് സംഭവം. ക്ലാസ് എറിക് ഹറാൺ ജോനാസം എന്നയാളാണ് പിടിയിലായത്. ഇൻഡിഗോയുടെ പരാതിയിലാണ് നടപടി.

ഇയാൾ മദ്യപിച്ച് ജീവനക്കാരിയെ മോശമായി സ്പർശിച്ചുവെന്ന് പരാതിയിൽ ഇൻഡിഗോ വ്യക്തമാക്കുന്നു. ഭക്ഷണം വാങ്ങിയ ശേഷം ​ൈൽസ കൊടുക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാന ജീവനക്കാർ പ്രതിയെ ​പൊലീസിന് കൈമാറി.

കേസിൽ ചട്ടങ്ങൾ പാലിച്ച് നടപടിയെടുത്തുവെന്ന് അറിയിച്ച ഇൻഡിഗോ ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് പേരാണ് ഇന്ത്യയിൽ വിമാനയാത്രക്കിടെയുള്ള മോശം പെരുമാറ്റത്തിന് അറസ്റ്റിലാവുന്നത്. മാർച്ച് 23ന് മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇൻഡിഗോയുടെ ദുബൈ-മുംബൈ വിമാനത്തിലായിരുന്നു സംഭവം. രണ്ട് പേർക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

Tags:    
News Summary - Swedish national arrested for molesting crew member on Bangkok-Mumbai IndiGo flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.