ഘർവാപസി; ഹാദിയയുടെ വെളിപ്പെടുത്തൽ ​അന്വേഷിക്കണം- സ്വാമി അഗ്​നിവേശ്​

ന്യൂഡൽഹി: ഹാദിയയെ ഘര്‍വാപസി നടത്താന്‍ കാക്കാനാ​െട്ട ശിവശക്​തി യോഗ സ​െൻറർ നടത്തിയ ശ്രമം സർക്കാർ അന്വേഷിക്കണമെന്നും സുപ്രീംകോടതി പരിഗണിക്കണമെന്നും സാമൂഹികപ്രവർത്തകൻ സ്വാമി അഗ്​നിവേശ്​ ആവശ്യപ്പെട്ടു. സേലത്ത്​ ഹാദിയ  നടത്തിയ വെളിപ്പെടുത്തൽ ഗൗരവപ്പെട്ടതാണ്​. കേരള പൊലീസി​​െൻറ കാവലിലാണ്​ ഇത്​ സംഭവിച്ചിരിക്കുന്നത്​. പിണറായി വിജയൻ സർക്കാറി​​െൻറ ഭാഗത്തുനിന്ന്​ മൃദുഹിന്ദുത്വ സമീപനമാണ്​ ഉണ്ടാവുന്നതെന്നും അ​േദ്ദഹം കുറ്റ​െപ്പടുത്തി.

കാക്കനാട്ടെ ശിവശക്തി യോഗ സ​െൻറർ അടക്കം ആർ.എസ്​.എസ്​ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഘര്‍‌വാപസി കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റപ്പെടേണ്ടവയാണ്​. കേരളത്തിൽ മാത്രമല്ല, എവിടെയു​ം അനുവദിക്കരു​തെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ കേസിൽ ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഭാഗികമാണെന്നും പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അഗ്​നിവേശ്​ ചൂണ്ടിക്കാട്ടി. ​ബുധനാഴ്​ച വൈകു​േന്നരം ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വി.ആർ. അനൂപ്​ (രാജീവ്​ ഗാന്ധി പഠനകേന്ദ്രം, കേരള), നദീം ഖാൻ (സാമൂഹികപ്രവർത്തകൻ), മുഹമ്മദ്​ ശിഹാദ് (ഫ്രറ്റേണിറ്റി മൂവ്​മ​െൻറ്​)​ എന്നിവരും സംസാരിച്ചു.  

Tags:    
News Summary - Swami Agnivesh on Hadiya case- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.