ഭോപ്പാൽ: മധ്യപ്രദേശിൽ 2012നും 2018നും ഇടയിൽ നിർമിച്ചെന്ന് രേഖകളിൽ പറയുന്ന 451000ത്തോളം ശൗചാലയങ്ങൾ കാണാനില്ല. ശിവരാ ജ് സിങ് ചൗഹാെൻറ നേതൃത്വത്തിലുള്ള മുൻ ബി.ജെ.പി സർക്കാറിെൻറ വീരവാദങ്ങളെയാണ് കണക്കുകൾ തിരിഞ്ഞുകൊ ത്തുന്നത്. ശൗചാലയങ്ങളിൽ പലതും നിർമിച്ചത് കടലാസുകളിൽ മാത്രമാണെന്നാണ് പ്രധാന ആക്ഷേപം.
രേഖകളിൽ നിർമിച്ച തായി പറയപ്പെടുന്ന ശൗചാലയങ്ങളിൽ ഏറെയും നിലവിലില്ലെന്നും ഇതിനായി ചെലവഴിച്ചെന്ന് പറയുന്ന തുക എവിടെപ്പോയെന്നും കോൺഗ്രസ് സർക്കാർ തെളിവുകൾ നിരത്തി ചോദ്യമുന്നയിച്ചത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
രേഖകൾ പ്രകാരം നിർമിച്ചുവെന്ന് പറയപ്പെടുന്ന ശൗചാലയങ്ങൾക്കായി വകയിരുത്തിയ 540 കോടി രൂപ എവിടെപ്പോയെന്നും കമൽനാഥ് സർക്കാർ ചോദിക്കുന്നു. പദ്ധതി നടപ്പാക്കിയെന്ന് അവകാശപ്പെട്ട് ശൗചാലയങ്ങളുടെ ജി.പി.എസ് ടാഗുകൾ അടക്കമുള്ള രേഖകളുള്ള ശൗചാലയങ്ങളാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
നേരത്തേ, മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശൗചാലയങ്ങളുടെ വാതിൽ നിർമ്മാണത്തിൽ 15 കോടിയോളം രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. അയൽവീടുകളിലെ ശൗചാലയങ്ങൾക്ക് മുന്നിൽ നിന്നെടുത്ത ഫോട്ടോ ഉപയോഗിച്ചാണ് ഇവിടെ തട്ടിപ്പ് നടത്തിയത്. 100 ശതമാനം ശൗചാലയങ്ങളുള്ള ഗ്രാമമായി ബി.ജെ.പി സർക്കാർ പ്രഖ്യാപിച്ച ഇടത്ത് കഴിഞ്ഞ വർഷം പൊതുസ്ഥലത്ത് വിസർജ്ജിച്ചതിന് രണ്ടുയുവാക്കളെ മർദിച്ച് കൊലപ്പെടുത്തിയിരുന്നു.
ശൗചാലയങ്ങൾ പലതിലും സെപ്റ്റിക് ടാങ്ക് നിർമിക്കാതെ കരാറുകാർ മുങ്ങിയതോടെ വീട്ടുകാരിൽ പലരും ശൗചാലയം അടുക്കളയും െചറുകടകളുമാക്കുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.